ഇന്ത്യന്‍ എംബസി ഇടപെട്ടു; റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് ഡല്‍ഹിയിലെത്തി
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡേവിഡ് മുത്തപ്പൻ ഡൽഹിയിലെത്തി. ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. യുദ്ധഭൂമിയിലെ ഡേവിഡിന്റെ ദുരിതം പുറത്തുവിട്ടതോടെയാണ് മടക്കയാത്ര സാധ്യമായത്
യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്മ പുതുക്കി ഇന്ന് ഈസ്റ്റര്‍
യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലെത്തിയ മാര്‍പാപ്പ കസേരയിലിരുന്നാണ് പ്രാരംഭ പ്രാര്‍ഥന നടത്തിയത്.
ഇന്ത്യയില്‍ ഗൂഗിളിന്റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും
മുംബൈ ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരംമഹാരാഷ്ട്ര…
മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല; എതിര്‍പ്പുമായി കുക്കി സംഘടനകള്‍
മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല. ശനിയും ഞായറും പ്രവൃത്തി ദിനമാക്കി. ഗവർണറുടെ നിർദേശപ്രകാരം ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കും. കുക്കി സംഘടനകൾക്ക് ഗവർണറുടെ തീരുമാനത്തിൽ എതിർപ്പുണ്ട്
പക്ഷികൾക്കും ജീവജാലങ്ങൾക്കും കരുതല്‍; കുടിനീര് നല്കുന്ന നന്മ
ആലപ്പുഴ കഞ്ഞിക്കുഴിയിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളമൊരുക്കി നൻമയുടെ കരുതൽ. കുടുംബശ്രീ പ്രവർത്തകരാണ് വീട്ടുപരിസരങ്ങളിലും കാവുകളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. കൊടുംവേനലിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും സ്വാഭാവിക ദാഹജലം ലഭിക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ കരുതലൊരുക്കിയയത്. പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയഞ്ച്…
കോടികൾ ചെലവാക്കി; എന്നിട്ടും പ്രയോജനമില്ലാതെ തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖം
കോടികകോടികൾ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ തോട്ടപ്പള്ളിയിലെ മൽസ്യബന്ധന തുറമുഖംകൊണ്ട് മൽസ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ലാതായി പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്കടുത്ത പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞപ്പോൾ വലിയ വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ…
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; ആനവായില്‍ വൈദ്യുതിയെത്തി
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി വനത്തിലെ ആനവായ് വിദൂര ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. ആറരക്കോടി ചെലവില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്. പട്ടികവർഗ വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി.മുക്കാലിയില്‍ നിന്നും 12 കിലോമീറ്റർ അകലെ സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നാണ് കുറുമ്പ…
മാസപ്പടിയില്‍ ഇ.ഡി. അന്വേഷണം;കേസ് റജിസ്റ്റര്‍ ചെയ്ത് കൊച്ചി യൂണിറ്റ്
കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തും. കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കംഅതേസമയം ഇ.ഡിയുടെ അന്വേഷണത്തില്‍ താന്‍ അമിതാവേശം കാണിക്കുന്നില്ലെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു നേരത്തെ കേസ്…
ബെന്യാമിനോടുള്ള സ്നേഹവും ആദരവും; ആടുജീവിതം പകർത്തി എഴുത്തി ശിവജി
ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കി പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അതെ പുസ്തകം കൈ കൊണ്ട് പകർത്തി എഴുത്തിയിരിക്കുകയാണ് കണ്ണൂർ പാനൂർ സബ് ട്രഷറിയിലെ സീനയർ അക്കൗണ്ടന്റ് ശിവജി. ബെന്യാമിനോടുള്ള സ്നേഹവും ആദരവുമാണ് ആടുജീവിതത്തിന്റെ സിനിമ പോസ്റ്ററടക്കം ഉൾപ്പെടുത്തി…
തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ഗില്ലിന് 12 ലക്ഷം രൂപ പിഴ
ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഐപിഎല്‍ പതിനേഴാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ച ആദ്യ…