എക്സാലോജികും വീണയുമായുള്ള രേഖകള്‍ക്ക് ‘അതീവ രഹസ്യ സ്വഭാവം’; കൈമാറാതെ സി.എം.ആര്‍.എല്‍
എക്സാലോജിക്കും വീണയുമായും ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറാതെ സിഎംആര്‍എല്ലിന്‍റെ ഒളിച്ചുകളി. രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ സെറ്റില്‍മെന്‍റ് നടപടികളുടെ ഭാഗമാണെന്നും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം. സെറ്റില്‍മെന്‍റ് കമ്മിഷന്‍റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനപരിശോധിക്കാനാകില്ലെന്നുമാണ് സിഎംആര്‍എല്ലിന്‍റെ മറുപടി.ഐടി സേവനങ്ങളുടെ പേരിലായിരുന്നു…
ദുബായ് ടെര്‍മിനലില്‍ വെള്ളം കയറി; കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി;
കനത്ത മഴയില്‍ ദുബായ് ടെര്‍മിനലില്‍ വെള്ളം കയറിയതോടെ ദുബായ് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഫ്ലൈ ദുബായ് റദ്ദാക്കി . ദുബായ് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും വഴി തിരിച്ചുവിടും. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ദുബായിലേക്കുള്ള പല വിമാനസര്‍വീസുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പില്ലാതെ ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെതിരെ…
പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ച് പരിഹരിക്കണം, യുഎസ് ഇടപെടാൻ ആഗ്രഹിക്കുന്നില്ല
വാഷിങ്ടൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ‘‘നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല, എന്നാൽ പ്രശ്നങ്ങളുടെ തീവ്രത…
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ റെഡ്ഡി എന്നിവര്‍ക്ക് രണ്ടും മൂന്നും റാങ്കുകള്‍. നാലാം റാങ്ക് മലയാളി സിദ്ധാര്‍ഥ് രാംകുമാറിന്. 31ാം റാങ്ക് വിഷ്ണു ശശികുമാറിന്.
വടകരയില്‍ കള്ളവോട്ട് തടയണം
വടകരയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഷാഫി പറമ്പില്‍. ബൂത്ത് ഏജന്‍റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സിപിഎം അനുഭാവികള്‍. എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ഷാഫി ഹൈക്കോടതിയില്‍. ഇരട്ടവോട്ട് ആരോപണവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും കോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മിഷന്…
കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ കൊന്നതാര്?; സമൂഹമാധ്യമങ്ങളില്‍ വ്യാപകചര്‍ച്ച
കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ വെടിവച്ചുകൊന്ന അജ്ഞാതരെ തിരഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച. 2013ല്‍ ചാരക്കുറ്റം ആരോപിക്കപ്പെട്ട് പാക് ജയിലിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജീത് സിങ്ങിനെ മര്‍ദിച്ചുകൊന്നയാളാണ് ആമിര്‍ സര്‍ഫറസ്. കര്‍മഫലമാണ് ആമിര്‍ സര്‍ഫറസിനെ തേടിയെത്തിയതെന്ന് സരബ്ജീതിന്‍റെ മകള്‍ പറഞ്ഞു.ഞായറാഴ്ചയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം…
സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ച് ദേശീയപാത നിര്‍മാണം; അപകടങ്ങളേറിയിട്ടും കുലുക്കമില്ല
ആലപ്പുഴയിൽ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ ലംഘിച്ച് ദേശീയ പാത നിർമാണം. ഏഴ് തവണ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ നിർദേശങ്ങൾ സമർപ്പിച്ചിട്ടും അപകട സാധ്യത കൂടിയ മേഖലകളിൽ പോലും മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ രാത്രിയിൽ വെളിച്ചമോ ഇല്ല. ആലപ്പുഴ പറവൂർ മുതൽ…
ഝേലം നദിയില്‍ ബോട്ടു മുങ്ങി; കുട്ടികളടക്കം ഒട്ടേറെപ്പേരെ കാണാനില്ല
ജമ്മു കശ്മീരിലെ ത്സേലം നദിയിൽ ബോട്ടു മുങ്ങി. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേരെ കാണനില്ല. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപതിയിലേക്ക് മാറ്റി. മഴയെ തുടർന്ന് നദിയിൽ വലിയ ഒഴുക്കാണുള്ളത്.
എല്‍ഡിഎഫിന് മികച്ച വിജയം; ബിജെപി മുന്നണി മൂന്നാമതാവും: മുഖ്യമന്ത്രി
ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന്…
മാസപ്പടിയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി. വിവാഹം പോലും മുടക്കി പാവപ്പെട്ട പെണ്‍കുട്ടികളെ വിഷമത്തിലാക്കി. അഴിമതി മൂലം ആയിരക്കണക്കിന് പേരുടെ ജീവിതം നശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി…









