സന്തോഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; ഒഡിഷയെ രണ്ട് ഗോളിന് തകര്‍ത്തു
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍…
ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു ആറു പേര്‍ക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ…
കശ്മീരില്‍ ഏറ്റുമുട്ടല്‍ സുരക്ഷാസേന അഞ്ചുഭീകരരെ വധിച്ചു
കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന അഞ്ചുഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. കദ്ദര്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു.
പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച പിന്നിൽ ഇടത് മാഫിയ ജുഡീഷ്യൽ അന്വേഷണം വേണം – കോൺഗ്രസ്
കോഴിക്കോട്: പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ചയിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കോഴിക്കോടാണെന്നും ഒരു മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ വിഷയം കോൺഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ…
അതിൽ ഈഗോ ഒന്നുമില്ല, പൃഥ്വിക്ക് ആവശ്യമുള്ളത് കിട്ടുന്നതുവരെ നിങ്ങളെ കൊണ്ട് പണിയെടുപ്പിക്കും മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാനമായിരുന്നു ലൂസിഫർ. മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സംവിധായകനായ പൃഥ്വിരാജിന്‍റെ പ്രത്യേകതകളെ കുറിച്ച് മനസുതുറക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമ മുഴുവൻ പൃഥ്വിയുടെ…
തങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്നേഹം ലഭിക്കാന്‍ കാരണമെന്ന് പറയുകയാണ് മോഹൻലാൽ
LatestNews #Mollywood #Mohanlal #MalayalamCinema #Mammootty
കൊച്ചിയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി
കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു, അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപ് പോലീസ് കസ്റ്റഡിയിൽ. 78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്. മകൻ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ്…
ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്യു ആരോപിച്ചു
QuestionPaperLeak #KSU #exampaper
ഡൽഹി കലാപം ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 28 മുതൽ…









