ഭൂപതിവ് ഭേദഗതിയടക്കം അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബിൽ, നെൽവയൽ തണ്ണീർതട ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, കേരള ഡയറി വെൽഫയർ ബിൽ എന്നിവയാണ് ഒപ്പിട്ടത്.…

ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പ്രശ്നമായി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെയത്ര പ്രശ്നങ്ങളുണ്ടായില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളില്‍ പ്രശ്നമായെന്നും അദ്ദേഹംപറഞ്ഞു. ഇന്നലെ പോളിങ് തുടര്‍ന്നിരുന്നു. നിലവില്‍ 71.16…

വീണ്ടും ‘കള്ളക്കടല്‍’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്രമണത്തിന് സാധ്യത

കേരള തമിഴ് നാട് തീരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. ഈ സാഹചര്യത്തില്‍ കേരള തീരത്തടക്കം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട്, വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം…

തിരഞ്ഞെടുപ്പ് അലങ്കോലമാക്കി; ഹൈജാക്ക് ചെയ്യാന്‍ സിപിഎം ശ്രമിച്ചു; കെ.സി വേണുഗോപാല്‍

കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയെന്ന് കെ.സി വേണുഗോപാല്‍. പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഎം ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെയുണ്ടായത്. താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന്…

ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ്…

മണിപ്പുരിൽ ഭീകരാക്രമണം: 2 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു

ബിഷ്ണുപ്പുർ മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. 2 പേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്‍വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരര്‍ വെടിയുതിർക്കുകയായിരുന്നെന്നാണു വിവരം. സബ് ഇൻസ്പെക്ടർ…

നടൻ മേഴത്തൂര്‍ മോഹനകൃഷ്ണൻ അന്തരിച്ചു

പലക്കാട് സിനിമാ, സീരിയല്‍ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണൻ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്,…

VPAT മുഴുവൻ എണ്ണണം, ഹര്‍ജികളില്‍ സുപ്രീംകോടതി വിധി വെള്ളിയാഴ്ച; രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുകഒരു ജഡ്ജിയുടെ വിധിയോട് യോജിച്ചുകൊണ്ടോ വിയോജിച്ചുകൊണ്ടോ ആകാം രണ്ടാമത്തെ ജഡ്ജിയുടെ വിധി. ഭിന്നവിധി ആണെങ്കില്‍ ഹർജികള്‍ ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് പോയേക്കാം. കേവലം…

ആദ്യ 10 ഓവറില്‍ ആറും സ്പിന്നര്‍മാര്‍ക്ക്; കൂറ്റനടിക്ക് തടയിട്ട ആര്‍സിബിയുടെ തന്ത്രം

സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ ജയിച്ചു കയറുന്നതിന് മുന്‍പ് സീസണില്‍ ഒരു മല്‍സരം പോലും രണ്ടാമത് ബോള്‍ ചെയ്ത് ആര്‍സിബി ജയിച്ചിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ നാല് ബോളര്‍മാരാണ് ഹൈദരാബാദിന് എതിരെ 50ന് മുകളില്‍ റണ്‍സ് വഴങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരുസമയത്തും ക്ലിക്ക്…

ആദ്യമണിക്കൂറില്‍ കനത്ത പോളിങ്; പലയിടത്തും വോട്ടിങ് യന്ത്രം തകരാറിലായി

വോട്ടിങ് യന്ത്രം തകരാറിലായി പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരില്‍ നാലിടത്ത് വോട്ടിങ് യന്ത്രം തകരാറില്‍ . പത്തനംതിട്ടയില്‍ നാലുബൂത്തുകളിലും വടകര മണ്ഡലത്തില്‍ വാണിമേലില്‍ രണ്ടുബൂത്തുകളിലും യന്ത്രം തകരാറിലായി കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ്…