ന്യൂഡൽഹി. ഭീകര പ്രവർത്തനങ്ങളും ലഹരി മരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കസഖ്സ്ഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകം വൻ പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് യോഗം ചേരുന്നതെന്നും ഡോവൽ പറഞ്ഞു ” ചർച്ചയിലൂടെ മാത്രമേ പല പ്രശ്നങ്ങൾക്കും നയതന്ത്രപരമായി പരിഹാരം കാണാൻ സാധിക്കും. ഇതേ നിലപാടണ് ഇന്ത്യ എല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളോടും പുലർത്തുന്നത്. ഭീകര പ്രവർത്തനമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലെന്ന് ഒരു തരത്തിലുള്ള ഭീകര പ്രവത്തനവും അംഗീകരിക്കാൻ സാധിക്കില്ല. ഭീകര സംഘടനകളും മാഫിയകളും ലഹരി മരുന്ന് കടത്തുന്നതും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

“സൈബർ സുരക്ഷ ശക്തമാക്കുന്നതിന് മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണ്. യുണൈറ്റഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപി ഐ ) സങ്കേതിക വിദ്യ ഈ രാജ്യങ്ങൾക്ക് സൗജന്യമായി നൽകാൻ ഇന്ത്യ തയാറണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് ഇത് വലിയ സഹായമാക്കും. മധ്യ ഏഷ്യയിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കും സഞ്ചരിക്കുന്നവർക്കും പണമിടപാടുകൾ സുഗമമാക്കാം.,”- ഡോവൽ

Leave a Reply

Your email address will not be published. Required fields are marked *