പാരിസ്. ബോംബ് ഭീഷണിയെത്തുടർന്ന് ഫ്രാൻസിലെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു. ബോംബ് ആക്രമണം നടത്തുമെന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചതോടെയാണു വിമാനത്താവളങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. പാരിസിനു സമീപത്തുള്ള ലില്ലി, ലിയോൺ, നാന്റെസ്, നൈസ്, ടൗലോസ്, ബാവയിസ് എന്നീ വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയെന്നും ഫ്രാൻസ് ഡിജിഎസി വക്താവ് അറിയിച്ചു. നിലവിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധരണ ഗതിയിലാണെന്നും അധികൃതർ അറിയിച്ച. ഹമാസ് ഇസ്രയേൽ ആക്രമിച്ചതിനു പിന്നാലെ ഫ്രാൻസിലും ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെ അരാസ് നഗരത്തിൽ അധ്യാപകനെ കുത്തിക്കൊന്നു കൊലപാതകം ഭീകരാക്രമ ണമാണെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.