ഹാമൂൺ’ ചുഴലിക്കാറ്റ് തീവ്രമായ ചുഴലിക്കാറ്റായി മാറി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ച് ബംഗ്ലദേശ് തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഴയും ശക്തമായ കാറ്റും ഉൾപ്പെടെ, ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന അപകടസാധ്യതകൾ കാരണം ഒഡീഷയിലെ മുനിസിപ്പൽ ഭരണകൂടം എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങൾക്കും (ULB) ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.