സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി കേരളം. ഗ്രൂപ്പ് മത്സരങ്ങൾ അവസനിച്ചതോടെ ആറ് ഗ്രൂപ്പുകളിൽ നിന്നായി മികച്ച മുന്ന് രണ്ടാം സ്ഥാനക്കാരിൽ ഉൾപ്പെട്ടാണ് കേരളത്തിൽ ഫൈനൽ റൗണ്ടിന് യോഗ്യത ലഭിച്ചത്. ആറ് ഗ്രൂപ്പുകളിൽനിന്നായി മികച്ച മുന്ന് രണ്ടാംസ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കുമെന്നതായിരുന്നു ചട്ടം . എന്നാൽ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിനു പിന്നാലെ മിക രണ്ടാം സ്ഥാനക്കാരുടെ തിരഞ്ഞടുപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. കേരളം കളിച്ച എ ഗ്രൂപ്പിൽ അഞ്ചു ടീമുകളും ബാക്കി അഞ്ചു ഗ്രൂപ്പുകളിൽ ആറു ടീമുകളും കളിച്ചതോടെയാണിത്. ഗ്രൂപ്പ് എ യിൽ ഗോവയ്ക്ക് പിന്നിലായി നാലു കളിയിൽ മൂന്നുജയവും ഒരു തോൽവിയുമടക്കം ഒമ്പത് പോയന്റോടെയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 12 ഗോൾ അടിക്കുകയും രണ്ടു ഗോൾ വഴങ്ങുകയും ചെയ്ത കേരളത്തിന് 10 ഗോളിന്റെ വ്യത്യസവും ഉണ്ടായിരുന്നു. എന്നാൽ ആറ് ടീമുകളുണ്ടായിരുന്ന ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ റെയിൽവേസ് മിസോറാം, ഉത്തർപ്രദേശ് ടീമുകൾക്ക് 12 പോയന്റ് ലഭിച്ചതോടെയാണ് മികച്ച മുന്ന് രണ്ടാം സ്ഥാനക്കാരെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം രൂപപ്പെട്ടത്. ഒടുവിൽ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ ടീമുകളുടെ പട്ടിക ഫെഡറേഷൻ തയാറക്കിയപ്പോൾ അതിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിനൊപ്പം റെയിൽവേസും മിസോറവും യോഗ്യത നേടി.