കോഴിക്കോട് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രയേൽ അനുകൂല പരാമർശം നടത്തിയ ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി.
താൻ എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താൻ നടത്തിയതെന്ന് അത് കേട്ടവർ ആരും വിശ്വസിക്കില്ല. ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂർ വ്യക്തമാക്കി.
ഇസ്രയേലിൽ ഒക്ടോബർ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂർ പറഞ്ഞതാണ് വിവാദമായത്. വേദിയിൽ വച്ച് തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും ഡോ.എം.കെ.മുനീർ എം.എൽ.എ.യും. തരൂരിനെ തിരുത്തി യിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരമാണ് പാലസ്തീനികൾ നടത്തുന്നതെന്ന് സമദാനിയും പ്രതിരോധം ഭീകര വാദമല്ലെന്ന് മുനീറും പറയുകയുണ്ടായി.
“ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 പേരെ ബന്ധികളാക്കി. പക്ഷേ അതിന് ഇസ്രയേലിന്റെ മറുപടി ബോംബ് വർഷിച്ചു 6000 പേരാണ് കൊലപ്പെടുത്തിയത്. ബോംബിങ് ഇതുവരെ നിർത്തിയിട്ടില്ല ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനം നിർത്തി. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെട്ടു. യുദ്ധത്തിനും ചില മര്യാദകളുണ്ട്”- തരൂര്‍ പ്രസംഗത്തിൽ പറഞ്ഞു. റാലിയിൽ മുഖ്യ അതിഥി ആയിരുന്നു ശശി തരൂർ.

4 thoughts on ““ഞാനെന്നും പാലസ്തീൻ ജനതയ്ക്കൊപ്പം”; ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി തരൂർ”

Leave a Reply

Your email address will not be published. Required fields are marked *