ഹാങ്‌ഷൗ: (KVARTHA) ചൈനയിലെ ഹാങ്‌ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ.പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്‌എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് സ്വര്‍ണം നേടി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ നിതേഷ് കുമാറിനെ 22-20, 18-21, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഭഗത് സ്വര്‍ണം ഉറപ്പിച്ചത്. നിതേഷ് കുമാര്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.

ഏഷ്യൻ പാരാ ഗെയിംസിന്റെ ഈ പതിപ്പില്‍ ഇന്ത്യയുടെ 21-ാം സ്വര്‍ണം കൂടിയായിരുന്നു ഇത്. നേരത്തെ പുരുഷൻമാരുടെ 1500 മീറ്റര്‍ ടി 38 ഇനത്തില്‍ ഇന്ത്യയുടെ രാമൻ ശര്‍മ സ്വര്‍ണം നേടിയിരുന്നു. 4:20.80 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ രാമൻ ശര്‍മ പുതിയ ഏഷ്യൻ, ഗെയിംസ് റെക്കോര്‍ഡും കുറിച്ചു.

കൂടാതെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ശീതള്‍ ദേവിയും സ്വര്‍ണം നേടി. രണ്ട് കൈകളും ഇല്ലാത്ത താരം കാലുകൊണ്ടാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 
വ്യാഴാഴ്ച, ഇന്ത്യൻ പാരാ അത്‌ലറ്റുകള്‍ ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന മെഡലൽ നേട്ടമാണിത്

Leave a Reply

Your email address will not be published. Required fields are marked *