ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ഡല്‍ഹിയിലെ വായു നിലവാര സൂചിക വ്യാഴാഴ്ച വൈകിട്ടോടെ 402 ലെത്തിയിരിക്കുകയാണ്. ഡല്‍ഹി നോയിഡ എന്നിവിടങ്ങളിലും പുക മഞ്ഞ് രൂക്ഷമാണ്. തൊണ്ടയെരിച്ചിലും കണ്ണെരിച്ചിലും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.

നഗരത്തിലേക്ക് ഡീസല്‍ ട്രക്കുകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. വായുഗുണ നിലവാര സൂചിക 400 ന് മുകളിലേക്ക് പോകുന്നത് ഗുരുതരമായ സാഹചര്യമാ

Leave a Reply

Your email address will not be published. Required fields are marked *