സംസ്ഥാനത്തെ സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ നിയന്ത്രിക്കാൻ കഴിവില്ലാത്തവർനേതൃത്വത്തിൽ വന്നു എന്നുംതെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നോട്ട് നിരോധനം വന്നപ്പോൾ മുതൽ കേരളത്തിലെ സഹകരണ മേഖലയെ അടച്ച് ആക്ഷേപിക്കുകയാണ്.കള്ളപ്പണമാണ് സഹകരണ ബാങ്കുകൾ എന്നാണ് ആക്ഷേപം. ആക്ഷേപിക്കാൻ എളുപ്പമാണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയെ ചിലർ ലക്ഷ്യമിടുന്നു എന്നും അതിന്റെ ഭാഗമാണ്
ഇ ഡിയുടെ വരവ് അദ്ദേഹം ആരോപിച്ചു.പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയകോർപ്പറേറ്റുകളിൽ പലരുംസംഘപരിവാറിന് ഫണ്ട് കൊടുക്കുന്നവരാണെന്നും അതുകൊണ്ട് അവർക്കു നേരെ നിയമനടപടികൾ ഉണ്ടാകുന്നില്ലെന്നുംമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *