സംരംഭകരെ അംഗീകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഇന്ത്യൻ സമൂഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. സംരംഭകത്വം ഒരു പ്രയാസകരമായ പാതയാണെന്നും സ്റ്റാർട്ടപ്പുകളിൽ ഉണ്ടാകുന്ന അത്യാധുനിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സംരംഭകരെ സമൂഹം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. “10 വർഷം മുമ്പോ 20 വർഷം മുമ്പോ ഞങ്ങൾ കണ്ടിട്ടില്ലാത്ത ആശയങ്ങളുമായി നിരവധി സംരംഭകർ ഇപ്പോൾ പുറത്തുവരുന്നത് ഞങ്ങൾ കാണുന്നു, ”മൂർത്തി പറഞ്ഞു. യുവാക്കളുടെ ആഗ്രഹങ്ങളും ആത്മവിശ്വസവും വർധിച്ചു വരുന്നതായി കണ്ടുവരുന്നെന്നും നാരായണ മൂർത്തി പറഞ്ഞു . “എന്നാൽ സംരംഭകത്വം വളരെ ദുഷ്‌കരമായ പാതയാണെന്ന് അംഗീകരിക്കാൻ സമൂഹം മൊത്തത്തിൽ കൂടുതൽ സജീവമാകേണ്ടതുണ്ട്” -അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *