കണ്ണൂര്‍: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ

പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച്‌ മന്ത്രിമാര്‍. മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞതെന്ന് മന്ത്രിമാരായ പി. രാജീവും കെ. രാജനും പറഞ്ഞു.

‘മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞത്. അങ്ങനെ ചാടാന്‍ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കില്‍ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും’, പി. രാജീവ് ചോദിച്ചു. മുന്നറിയിപ്പില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു തരത്തിലല്ലെന്ന് കെ. രാജനും വിശദീകരിച്ചു.

തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തില്‍ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഡി.വൈ.എഫ്.ഐയുടേത് ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികള്‍ തുടര്‍ന്ന് പോകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മന്ത്രിസഭായോഗം തലശ്ശേരിയില്‍ ചേരുന്നത് ചരിത്രസംഭവമാണെന്ന് ഇരുവരും പറഞ്ഞു. സെക്രട്ടേറിയറ്റ് തലശ്ശേരിയിലേക്ക് മാറുകയാണെന്നും ഇന്ന് ചരിത്രദിവസമാണെന്നും രാജീവ് പറഞ്ഞു. ക്യാബിനറ്റ് യോഗം തലശ്ശേരിയില്‍ ചേരുന്ന എന്ന ചരിത്രസംഭവത്തിലേക്ക് പോവുകയാണെന്നായിരുന്നു കെ. രാജന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *