വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയ്ക്കെതിരേ. ഇരുടീമുകളും തമ്മിലുള്ള ട്വന്‍റി20 പരമ്പര നാളെ വിശാഖപട്ടണത്തു തുടങ്ങും.
സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യക്ക്, ലോകകപ്പ് ഫൈനല്‍ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാൻ ജയം അനിവാര്യം. ലോകകപ്പ് ഫൈനല്‍ നടന്ന് നാലു ദിവസത്തിനുശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്.
അടുത്തവര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പ് ഒരുക്കംകൂടിയാണ് ഓസീസിനെതിരായ പരമ്പര അഞ്ചു മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഓസീസിനെതിരേയുള്ള ട്വന്‍റി20 പരമ്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേയും ഇന്ത്യക്കു ട്വന്‍റി20 പരമ്പരയുണ്ട്.
സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യക്ക്, ലോകകപ്പ് ഫൈനല്‍ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാൻ ജയം അനിവാര്യം. ലോകകപ്പ് ഫൈനല്‍ നടന്ന് നാലു ദിവസത്തിനുശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്.
അടുത്തവര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പ് ഒരുക്കംകൂടിയാണ് ഓസീസിനെതിരായ പരമ്പര. അഞ്ചു മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഓസീസിനെതിരേയുള്ള ട്വന്‍റി20 പരമ്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേയും ഇന്ത്യക്കു ട്വന്‍റിപരമ്പരയുണ്ട്.
അഴിച്ചുപണിയുറപ്പ്
ലോകകപ്പ് ടീമിലുണ്ടായിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓസീസിനെതിരായ ട്വന്‍റി20 പരമ്പരയില്‍ കളിക്കില്ല. യുവതാരങ്ങളെ അണിനിരത്തുന്ന ഇന്ത്യയെ സൂര്യകുമാര്‍ യാദവാണു നയിക്കുന്നത്.
പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഋതുരാജ് ഗെയ്ക്‌വാദും അവസാന രണ്ടു മത്സരങ്ങളില്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റൻമാരാകും. ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ട്വന്‍റി20 പരമ്പരയില്‍ കളിക്കില്ല.
ലോകകപ്പ് മുന്നില്‍ക്കണ്ട് ശക്തമായ രണ്ടാം നിരയെ വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമില്‍ അംഗങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാൻ, രവി ബിഷ്ണോയി, തിലക് വര്‍മ, റിങ്കു സിംഗ്, യശ്വസി ജയ്സ്വാള്‍ എന്നിവര്‍ ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. കോഹ്‌ലി, രോഹിത്, കെ.എല്‍. രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഇനി ട്വന്‍റി20 ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ മികവു തെളിയിച്ചാല്‍ യുവതാരങ്ങള്‍ക്കു ടീമില്‍ ഇരിപ്പുറപ്പിക്കാം.