കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജെയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരേ ഹൈക്കോടതി.സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇതിന്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെവ്യവസ്ഥകൾ പ്രകാരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട29 അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇതിന്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ടഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് 30-ന് വീണ്ടും പരിഗണിക്കും.
ഒരു കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തിൽ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേകേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേട്ടിനെതിരേ പ്രതിഷേധവുമായിരംഗത്തെത്തിയത്.മജിസ്ട്രേട്ടിനെതിരേയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി ഈ.വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകർക്കെതിരേയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും.ഹൈക്കോടതി പറഞ്ഞു. നേരത്തേ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കേരള ബാർ കൗൺസിൽ അഞ്ചംഗ സമിതിയെനിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *