തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആറുപേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവില്‍ ജില്ലയിലുള്ളത്.സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഒരിടവേളക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്.
പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കൊവിഡ് ബാധ കൂടുതല്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനവാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. 20 മുതല്‍ 30 വരെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതില്‍ കിടത്തി ചികിത്സ ആവശ്യമായി വന്നവരുടെ എണ്ണവും നേരിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *