ആലപ്പുഴ :പത്ത് കോടി രൂപ ചെലവഴിച്ച് ഡിക്യുഎഫ് ആലപ്പുഴ കടപ്പുറത്ത് ഒരുക്കുന്ന മറൈൻ വേൾഡ് – അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം സിനിമാ താരം മംമ്ത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡിക്യുഎഫിന്റെ രാജ്യത്തെ രണ്ടാമത്തെ പ്രദർശനമാണ് ആലപ്പുഴയിൽ നടക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതു വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് സന്ദർശന സമയം. ജനുവരി 15 വരെ പ്രദർശനം തുടരും. തന്റെ രണ്ട് സിനിമകളുടെ ലൊക്കേഷൻ ആയിരുന്ന ആലപ്പുഴയോട് പ്രത്യേക ഇഷ്ടമാണ് ഉള്ളതെന്നും കുടുംബത്തോടൊപ്പം
പല തവണ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് ആലപ്പുഴയുടെ മനോഹാരിത ആസ്വദിച്ചിട്ടുണ്ടെന്നും മംമ്ത പറഞ്ഞു. ആലപ്പുഴയിൽതുടങ്ങിയ മറൈൻ ഫിഷ് വേൾഡ് പ്രദർശനം ലോകോത്തര നിലവാരമുള്ളതാണെന്നും മംമ്ത കൂട്ടിച്ചേർത്തു.