ഒരേ സമയം നാല് ദിശകളില്‍ പ്രതിരോധം,നേട്ടം സ്വന്തമാക്കി ഭാരതം; ആകാശ് മിസൈല്‍ സംവിധാനത്തോട് താത്പര്യം പ്രകടിപ്പിച്ച് ബ്രസീലും ഈജിപ്തും ഉള്‍പ്പടെയുള്ള രാജ്യങ്ങൾ
ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നേര്‍ ചിത്രങ്ങളാണ് പ്രതിരോധ മേഖല. തദ്ദേശീയായി വികസിപ്പിച്ച മിസൈലുകളും മറ്റ് ഉപകരണങ്ങളും ശത്രുവിനെ തച്ചുടച്ച് കരുത്തേറിയ പ്രതിരോധം തീര്‍ക്കുന്നു.നിരവധി രാജ്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം ഉപകരണങ്ങളും യുദ്ധവിമാനങ്ങളും മിസൈല്‍ സിസ്റ്റങ്ങളും വാങ്ങാൻ താത്പര്യം അറിയിച്ചിരിക്കുന്നത്.ഏറ്റവുമൊടുവിലായി ഇന്ത്യയുടെ ആകാശ് മിസൈല്‍ സിസ്റ്റത്തോടാണ് ലോകരാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളില്‍ നിന്ന് ഒന്നിലധികം രാജ്യങ്ങളാണ് ആകാശിനോട് താത്പര്യം അറിയിച്ചിരിക്കുന്നത്. അര്‍മേനിയയ്‌ക്ക് പിന്നാലെ ബ്രസീല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ആകാശിന്റെ മികവില്‍ താത്പര്യം അറിയച്ചതെന്നാണ് വിവരം. ആകാശ് മിസൈല്‍ സംവിധാനത്തിന് ഇതിനകം തന്നെ അര്‍മേനിയയില്‍ നിന്ന് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വരുന്ന മാസങ്ങളില്‍ ഇതിന്റെ വിതരണം ആരംഭിക്കും.ഒരേ സമയം നാല് ദിശകളില്‍ പ്രവര്‍ത്തിക്കാൻ ആകാശ് മിസൈല്‍ സംവിധാനത്തിന് കഴിയും. അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ ‘അസ്ത്രശക്തി അഭ്യാസത്തില്‍’ ആകാശ് മിസൈല്‍ സംവിധാനം അതിന്റെ അത്യപൂര്‍വ്വമായ മികവ് പ്രകടിപ്പിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നാല് മിസൈലുകള്‍ വിക്ഷേപിച്ചു. കണ്ണടയ്‌ക്കുന്ന വേഗത്തില്‍ നാല് മിസൈലും 30 കിലോമീറ്റര്‍ വിജയകരമായി പിന്നിട്ടു.
ഒരേ സമയം നാല് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്ന ആദ്യത്തെ സംവിധാനം വികസിപ്പിച്ച ആദ്യ രാജ്യമായി ഭാരതം മാറി. ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷൻ (ഡിആര്‍ഡിഒ) ആണ് ഈ വമ്ബൻ സംവിധാനത്തിന്റെ രൂപകല്‍പനയ്‌ക്ക് പിന്നില്‍. പത്ത് വര്‍ഷമായി ഇന്ത്യൻ വ്യോമസേനയും സൈന്യവും വിന്യസിച്ചുവരുന്നു