കൊച്ചി:അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത്കൊണ്ട് നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.ജൂലായ് മാസത്തിന് ശേഷം എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും.മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
പെൻഷൻ തുക നല്‍കിയില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സാധാരക്കാരന് നല്‍കാനുള്ള പെൻഷൻ തുക എത്രയും പെട്ടന്ന് നല്കണമെന്ന് കോടതി പറഞ്ഞു. അതിന് പണമില്ല എന്ന ന്യായം പറയേണ്ട എന്നും സംസ്ഥാന സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് പണം നന്നായി ചിലവാക്കാറുണ്ടെന്നും കോടതി വിമര്‍ശിച്ചു. പണം കൊടുക്കാൻ പറ്റില്ലെങ്കില്‍ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.