ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബ് എഫ്.സി.ക്കെതിരേ ഒഡിഷയ്ക്ക് ഒരു ഗോള്‍ ജയം. 21-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഗോളിലാണ്ഒഡിഷ ജയിച്ചത്.ഇതോടെ 11 കളികളില്‍നിന്ന് ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 21 പോയിന്റോടെ ഒഡിഷ പോയിന്റ് പട്ടികയില്‍.മൂന്നാംസ്ഥാനത്ത്. 12 കളികളില്‍നിന്ന് ഒറ്റ ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയുമായി പഞ്ചാബ് പതിനൊന്നാമതാണ്23 പോയിന്റുകള്‍ വീതം നേടി ഗോവയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. കേരളം 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഗോവ ഒന്‍പത് മത്സരങ്ങള്‍മാത്രമാണ് കളിച്ചത്.