കൊടും തണുപ്പിൻ്റെ പിടിയിലാണ് ചൈന. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.1951-ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശെെത്യം ചെെന കണ്ടത്. ബീജിംഗിൽ മഞ്ഞു കൊടുങ്കാറ്റും മൂലം താപനില മൈനസിലേക്ക് താണു. ജനജീവിതം ദുസ്സഹമാക്കിയ ശൈത്യകാലമായിരുന്നു അന്നത്തേത്. ആ ശൈത്യകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച മുതൽ ചൈനയുടെ വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിൽ റെക്കോർഡ് തണുപ്പാണ് അനുഭവപ്പെടുന്നത്.ആർട്ടിക്കിൽ നിന്ന് വരുന്ന തണുത്ത തണുത്ത കാറ്റ് മൂലം വടക്ക്-കിഴക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ താപനില മൈനസ് 40 സെൽഷ്യസിൽ താഴെയായി. ബീജിംഗിലെ 72 വർഷത്തെ ശീതകാല റെക്കോർഡ് ഈ ശെെത്യകാലം തകർത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *