മുംബൈ: യു.എ.ഇ.യില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പണം ആദ്യമായി രൂപയില്‍ നല്‍കി ഇന്ത്യ. യു.എ.ഇ.യില്‍നിന്ന് ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്‍ വാങ്ങിയ പത്തുലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് വില നല്‍കിയത്.ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി . ഊര്‍ജ.ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി . ഊര്‍ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ കൂടുതല്‍ മേഖലകളില്‍ പണമിടപാട് രൂപയില്‍ തന്നെ നടത്താന്‍ പദ്ധതിയിടുന്നുണ്ട്ഇറക്കുമതി ചെലവില്‍ ഗണ്യമായ നേട്ടമുണ്ടാക്കാന്‍ ഇത് സഹായിക്കും. രൂപയുടെ അന്താരാഷ്ട്രവത്കരണം ക്രമേണയുള്ള പ്രക്രിയയാണെന്നുംനിലവില്‍ പ്രത്യേകലക്ഷ്യങ്ങളൊന്നും വെച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എണ്ണ ഇറക്കുമതിയുടെ വില രൂപയില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞജൂലായില്‍ ഇന്ത്യ യു.എ.ഇ.യുമായി കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കും പണം രൂപയില്‍ നല്‍കാന്‍ കരാറായിട്ടുണ്ട്. ……

Leave a Reply

Your email address will not be published. Required fields are marked *