‘ഡിജിറ്റല്‍ വില്ലേജ് ‘എന്ന മലയാള ചിത്രത്തിനു ശേഷം യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മുരളി, ആഷിക് മുരളി എന്നിവര്‍ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ദി സീബ്രാസ്-ഡാര്‍ക്ക് സ്റ്റാര്‍ട്ട് ‘എന്ന ഹിന്ദി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു.ബോളിവുഡ് നടന്‍ ഷരീബ് ഹാഷ്മി (ദി ഫാമിലിമാന്‍, തര്‍ല, ഫിലിമിസ്താന്‍, വിക്രം വേദ) ബംഗാളി താരം പ്രിയങ്ക സര്‍ക്കാര്‍, ഉഷബാനര്‍ജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഖ് ചൗധരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സീബ്രാസ്-ഡാര്‍ക്ക് സ്റ്റാര്‍ട്ട്’അശോക് കാഞ്ചിലാല്‍, സുലഗ്‌ന ചക്രവര്‍ത്തി, രാജാ ചാറ്റര്‍ജി, പ്രിയ ബിക്രം, അരിജീത് ഗാംഗുലി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണംഅരിജിത് ബോസ്, സംഗീതം-ഫാബിയോ ഗുഗ്ലിയല്‍മോ അനസ്താസി, എഡിറ്റര്‍-അനീക് ചൗധരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, കല-പ്രീതി.നാഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഇഷിത ദത്ത, പ്രോജക്ട് മാനേജര്‍- സഞ്ജിബ് ഹോര്‍, അയാന്‍ അച്ചാര്‍ജി, അസോസിയേറ്റ് ഡയറക്ടര്‍-സുലഗ്‌ന.ചക്രവര്‍ത്തി, പി ആര്‍ ഒ-എ എസ്. ദിനേശ്.