കൊച്ചി : ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു.പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ ജി എസ് വിജയന്‍, എന്‍ എം ബാദുഷ , ശ്രീമതി ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.ഷിബു ജി സുശീലന്‍, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍ , പ്രദീപ് രംഗന്‍, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍ഇരുപത്തി ഒന്ന് അംഗസംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്

അഭിനന്ദനങ്ങൾ ..!! അഭിനന്ദനങ്ങൾ ..!!

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്‌ണനേയും കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു . വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ എച്ചും തുടരും .

ജി എസ്‌ വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി എസ്‌ , അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി ( വൈസ് പ്രസിഡന്റ്മാർ )

ഷിബു ജി സുശീലൻ, അനീഷ് ജോസഫ് , നിമേഷ് എം, ബെന്നി ആർട്ട്‌ ലൈൻ , പ്രദീപ്‌ രംഗൻ,( ജോയിന്റ് സെക്രട്ടറിമാർ )
എന്നിവരാണ് പുതിയ ഭാരവാഹികൾ .

ഇരുപത്തി ഒന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത് .

ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *