തിരുവനന്തപുരം: കരാർനടപടികളിലെ വീഴ്ചയുടെ പേരിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ കമ്മിഷൻതന്നെ ഉത്ത.രവിട്ടു. കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ പൊതുതാത്പര്യാർഥം പുനഃസ്ഥാപിക്കണമെന്നസർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. മൂന്നുകമ്പനികളുമായി 25 വർഷത്തേക്കുള്ളതായിരുന്നു നാല് കരാറുകൾയു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് 465 മെഗാവാട്ടിന്റെ വൈദ്യുതിക്കരാറുകളുണ്ടാക്കിയത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ.കരാറുകളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷൻ കരാറുകൾ റദ്ദാക്കിയത്. പകരം വൈദ്യുതിവാങ്ങാൻ ശ്രമിച്ചെങ്കിലും കമ്പനികൾ വലിയവിലആവശ്യപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കി. ദീർഘകാലക്കരാർ റദ്ദാക്കിയ നടപടിയെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നുസംസ്ഥാനത്തിന് വൈദ്യുതി നൽകുന്നത് എത്രയുംവേഗം പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികൾ നിർദേശംപാലിക്കുന്നുണ്ടോയെന്നതറിയിക്കാൻ കെ.എസ്.ഇ.ബി.ക്കും നിർദേശം നൽകി. മുന്നുകമ്പനികളിൽ ജിൻഡാൽ പവർ ലിമിറ്റഡ് 150 മെഗാവാട്ട് വൈദ്യുതിനൽകാൻ തയ്യാറാണെന്ന് തെളിവെടുപ്പുവേളയിൽ കമ്മിഷനെ അറിയിച്ചിരുന്നു