ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാന്‍ അനുവാദമില്ലാതെ തങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ഉപയോഗിച്ചുവെന്നാരോപിച്ച് ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കി ന്യൂയോര്‍ക്ക് ടൈംസ്. പകര്‍പ്പാവകാശ.മുന്നയിച്ച് ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോര്‍ക്ക് ടൈംസ്പകരം ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് അനുവാദം ചോദിക്കാതെയും പണം നല്‍കാതെയും തങ്ങളുടെ വലിയ പത്രപ്രവര്‍ത്തന ശേഷിയെ സൗജന്യമായി ഉപയോഗപ്പെടുത്തുകയാണ് എതിര്‍കക്ഷികള്‍ ചെയ്തതെന്ന് ബുധനാഴ്ച മാന്‍ഹട്ടണ്‍ ഫെഡറല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക്ക് ടൈസ്പറയുന്നു.നിയമവിരുദ്ധമായി തങ്ങളുടെ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തിന് അത് കാരണമായിട്ടുണ്ടെന്നുംന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു. എന്നാല്‍ എതിര്‍കക്ഷികളില്‍ നിന്ന് നഷ്ടപരിഹാരമൊന്നും ടൈംസ് ആവശ്യപ്പെട്ടിട്ടില്ല. ഓപ്പണ്‍ എഐയുംമൈക്രോസോഫ്റ്റും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.