തിരുവനന്തപുരം: ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്‌ട്രോങ്ങിനെ ‘സ്‌ട്രോങ്’ ചായകൊടുത്ത് വരവേറ്റ മലയാളി ട്രോൾകഥാപാത്രം മാത്രമാണെങ്കിലുംകാര്യങ്ങൾ അതിനോടടുത്തു തന്നെയെന്ന് കണക്കുകൾ. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികൾ. കേരളീയരില്ലാത്തഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികൾമുതൽ ധ്രുവപ്രദേശങ്ങളിലെ തണുപ്പിൽവരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയിൽ അനൗദ്യോഗിക രാജ്യമായവത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. കർശനനിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായികാണാനാകില്ല എന്നാണ് ഔദ്യോഗികപട്ടിക. സന്ദർശകരായി എത്തുന്നുണ്ട്.കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്ലോകത്തെ ചെലവേറിയ വിനോദസഞ്ചാര ദ്വീപായ ടർക്ക്‌സ് ആൻഡ് കൈക്കോസിലെ പ്രധാന ഹോട്ടലിലെ മാനേജർ തിരുവനന്തപുരം സ്വദേശിയായശ്രീജിത്താണ്ഒടുവിൽനടന്ന കുടിയേറ്റ സർവേപ്രകാരം 35 ലക്ഷം കേരളീയരാണ് പ്രവാസികളായിട്ടുള്ളത്. എന്നാൽ, ഈ കണക്കിനെക്കാൾ കൂടുതലുണ്ടാകും.യഥാർഥചിത്രമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്‌മെന്റ് അധികൃതർ പറയുന്നു.