ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍. സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. എന്നാല്‍ തൊഴില്‍ ഇന്ത്യയിലല്ല. ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്കായാണ് ഈ വമ്പന്‍ ഓഫര്‍കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്‌കിൽ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലിൽ ജോലി. ഉത്തര്‍പ്രദേശ് തൊഴില്‍വകുപ്പാണ് ഈ പ്രസ്താവനയിറക്കിയത്. ടൈല്‍സ് വര്‍ക്ക്, കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കാണ് അവസരം.കേരളത്തിലും മറ്റുമെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെല്ലാം മിക്കവാറും നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. യുദ്ധമുഖമായ ഇസ്രയേലിലെ സുരക്ഷിത മേഖലകളിലായിരിക്കും ജോലി എന്നുകൂടി വ്യക്തമാക്കുന്നുണ്ട് വകുപ്പ്.ഒന്നേമുക്കാല്‍ ലക്ഷം ശമ്പളത്തിനു പുറമോ മാസത്തില്‍ 15,000 രൂപ ബോണസായും തൊഴിലാളിക്കു ലഭിക്കും. ഈ ശമ്പളം ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും ഇവരുടെ കാലാവധി കഴിയുമ്പോള്‍ ലഭിക്കുകയും ചെയ്യും. ഇസ്രയേലില്‍ ഇന്ത്യക്കാരുടെ തൊഴില്‍സുരക്ഷക്കായി നേരത്തേയും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെഞ്ചമിന്‍ നെതന്യാഹുവും ഇക്കാര്യത്തില്‍ നേരത്തേ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഫലസ്തീനുമായുള്ള സംഘർഷങ്ങൾ മൂലം ഇസ്രായേലില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായിട്ടുണ്ട്, ഇത് ഫലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിലേക്കും വിദേശ തൊഴിലാളികളുടെ ആവശ്യം ശക്തമാക്കുന്നതിലേക്കും സാഹചര്യങ്ങള്‍ എത്തപ്പെട്ട അവസ്ഥയിലാണ് ഈ ജോലി സാധ്യതകള്‍.