കൊച്ചി: നിര്‍മ്മിത ബുദ്ധി(എ.ഐ) അധിഷ്ഠിതമായ സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.ആദ്യ ഘട്ടമായി ഐ.ബി.എം സോഫ്‌റ്റ്‌വെയറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മലുമായി വ്യവസായ മന്ത്രി പി. രാജീവും വ്യവസായ വകുപ്പ്

പ്രിൻസിപ്പല്‍ സെക്രട്ടറി സുമൻ ബില്ലയും കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി രാജ്യാന്തര എ.ഐ ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് പി. രാജീവ് പറഞ്ഞു.
ഇതോടൊപ്പം ഐ.ബി.എമ്മിന്റെ എ.ഐ സാങ്കേതികവിദ്യ ഹബുംകൊച്ചിയില്‍ തുടങ്ങാൻ ധാരണയായി.ഇതോടെ ആഗോളതലത്തിലെ വിദഗ്ധ പ്രൊഫഷണലുകള്‍ കൊച്ചിയിലെത്തും. ഐ.ബി.എമ്മിന്റെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടവും സ്മാര്‍ട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാൻ പ്രാപ്തമാണെന്നും പി.രാജീവ് പറഞ്ഞു. ജനറിക് എ.ഐ എന്നതിനപ്പുറം ജനറേറ്റീവ്കൊച്ചിയില്‍ തുടങ്ങാൻ ധാരണയായി.ഇതോടെ ആഗോളതലത്തിലെ വിദഗ്ധ പ്രൊഫഷണലുകള്‍ കൊച്ചിയിലെത്തും. ഐ.ബി.എമ്മിന്റെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടവും സ്മാര്‍ട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാൻ പ്രാപ്തമാണെന്നും പി.രാജീവ് പറഞ്ഞു. ജനറിക് എ.ഐ എന്നതിനപ്പുറം ജനറേറ്റീവ്

എ.ഐ എന്ന ആശയമാണ് കൊച്ചി ഹബ് മുന്നോട്ടു വയ്ക്കുന്നത്. ബോയിംഗ് ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാര്‍ ഐ.ബി.എമ്മിന്റെ എ.ഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.
വ്യവസായ, ഐടി വകുപ്പുകളും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ് എ.ഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സുമൻ ബില്ല പറഞ്ഞു. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതലകെ.എസ്.ഐ.ഡി.സിക്കാണ്. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈൻ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസങുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *