റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. കരാർ കമ്പനിക്ക് കോടികളുടെ കുടിശ്ശിക നൽകാൻ സർക്കാർ അനുമതി നൽകിയതോടെയാണ് ഈ നടപടിക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9 കോടി 30 ലക്ഷം രൂപയാണ് കെൽട്രോണിന് നൽകുന്നത്. ധനവകുപ്പ് ഇതിനുള്ള അനുമതി നൽകിയിട്ടുണ്ട്. പണം കൈമാറിക്കൊണ്ട് ഗതാഗത കമ്മീഷണർ ഉടൻ ഉത്തരവിറക്കും.പ്രവർത്തനം തുടങ്ങി ആറ് മാസമായിട്ടും കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് കെൽട്രോൺ കൺട്രോൾ റൂമുകളിൽ നിന്ന് 44 ജീവനക്കാരെ പിൻവലിക്കുകയും ദിവസവും അയക്കുന്ന പിഴ നോട്ടീസുകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.കെൽട്രോണിന് കുടിശ്ശിക തുക നൽകുന്നതോടെ, കൺട്രോൾ റൂമുകളിലെ ജീവനക്കാരെ പുനഃസ്ഥാപിക്കുകയും പിഴ നോട്ടീസുകളുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കുകയും ചെയ്യും. ഇതോടെ, കേരളത്തിലെ റോഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുന്നതിനുള്ള പ്രവർത്തനം വീണ്ടും ശക്തിപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *