ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍നിന്ന് ഇന്ത്യക്കാരടമുള്ളവരെ.മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍നാവികസേനയുടെ എലൈറ്റ് കമോന്‍ഡോകളായ മാര്‍കോസ് ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനസമയത്ത്കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു. ഹെലികോപ്റ്ററയച്ച് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊള്ളക്കാര്‍രക്ഷപ്പെട്ടുപോയെന്നാണ് കരുതുന്നത്.ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയത്. റാഞ്ചിയ കപ്പലിന്സമീപമെത്തിയഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്.പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തനിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നുലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന്.വ്യാഴാഴ്ച വൈകീട്ടാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക്പോകുന്നതിനിടെയാസോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്കുനിന്ന് കടല്‍ക്കൊള്ളക്കാര്‍ എം.വി. ലില നോര്‍ഫോക് എന്നചരക്കുകപ്പല്‍ തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *