അലഹബാദിനും ഗുഡ്ഗാവിനും പിന്നാലെ ഗാസിയബാദും പേരുമാറുന്നു. ഗജ്നഗറെന്നോ ഹര്‍നന്ദി നഗറെന്നോ ആകും പുതിയപേര്. സഞ്ജയ് സിങെന്നബിജെപി കൗണ്‍സിലറാണ് പേര് മാറ്റുന്നതിനുള്ള പ്രമേയം കൊണ്ടുവന്നത്.ണ്ട് പേരുകള്‍ നിര്‍ദേശിച്ച് താന്‍ സമര്‍പ്പിച്ച പ്രമേയം ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്ചരിത്രപ്രാധാന്യമുള്ള ഗാസിയബാദിന് ശരിയായ പേര് നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും സഞ്ജയ് പറഞ്ഞു. അലഹബാദിന്റെ പേര് പ്രയാഗ്രാജെന്ന് മാറ്റിയതിന് പിന്നാലെയാണ് ഗാസിയബാദടക്കമുള്ള സ്ഥലങ്ങളുടെ പേര്മാറ്റാന്‍ തീവ്ര ഹിന്ദുസംഘടനകളില്‍ നിന്ന് ആവശ്യമുയര്‍ന്നത്2022 ല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്‍ കണ്ട് പേര് മാറ്റമെന്ന ആവശ്യ ദുതേശ്വര്‍ നാഥ് ക്ഷേത്ര പുരോഹിതനായ മഹന്ത് നാരായണ്‍ ഗിരി ഉന്നയിച്ചിരുന്നു. നിലവില്‍ സഞ്ജയ് വച്ച പേരുകളാണ് താനും മുന്നട്ട് വച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. മഹാഭാരതകാലത്ത്ഗാസിയബാദ് അടങ്ങുന്ന പ്രദേശംവനമായിരുന്നുവെന്നും നിരവധി ആനകള്‍ ഉണ്ടായിരുന്നുവെന്നും മഹന്ത് നാരായണ്‍ പറയുന്നു. അതുകൊണ്ടാണ് ഗജ്പുര,അല്ലെങ്കില്‍ ഗജ്നഗര്‍ എന്നീ പേരുകള്‍ കൂടുതല്‍ യോജിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 1740 ല്‍ ഗാസിയുദ്ദിന്‍നഗര്‍ എന്ന പേരില്‍ നഗരം സ്ഥാരിച്ചത്. ഇത് 1864 ല്‍ബ്രിട്ടീഷുകാര്‍ ഗാസിയബാദെന്ന്.ചുരുക്കുകയായിരുന്നു.