തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന് ഇന്ന് ശതാഭിഷേകം. ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയത്തിന് ഇന്ന് 84 വയസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരില്‍ മലയാളികൾ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും ഈ അതുല്യഗായകൻ സാന്നിധ്യം അറിയിച്ചുതിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.1961നവംബർ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കോർഡ് ചെയ്തത്. കെ എസ് ആന്റണി എന്ന സംവിധായകൻ തന്റെ കാൽപാടുകൾ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. പിന്നീട് യേശുദാസ് മലയാള സിനിമയുടെ ഭാഗമായി. മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരള, തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്..‘ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വര്‍ഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലയാളി കേള്‍ക്കുന്ന ഒരേയൊരു ശബദ്മേയുള്ളു, അത് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്‍റെതാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ദാസേട്ടന്‍റെ. നമ്മളൊക്കെ ജനിച്ചുവളര്‍ന്നതുമുതല്‍ കേട്ട് പാടിയ ശബ്ദം. ആ നാദബ്രഹ്മത്തിന് എന്നും യുവത്വമാണ്.സാഗരത്തിലെന്നപോലെ ആ നാദബ്രഹ്മത്തിന്‍റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്‍റെ തീരമണഞ്ഞു കൊണ്ടെയിരിക്കും.…