മതനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ടുകാരനായ സവാദ് 13 വർഷത്തിന് ശേഷം പിടിയിൽ. എൻഐഎ സംഘമാണ് കണ്ണൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. അധ്യാപകന്റെ കൈ മഴു ഉപയോഗിച്ച് വെട്ടിയത് സവാദ് ആയിരുന്നു.”ഞാന്‍ ചില ആളുകളുടെ പ്രാകൃതമായ വിശ്വാസങ്ങളുടെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്നെയുള്ളു. അത് കഴിഞ്ഞു. എനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളുമെല്ലാം ലഭിച്ചു. അതിന്റെ പേരില്‍ മറ്റ് ആളുകളെ കഷ്ടപ്പെടുത്തുന്നതൊന്നും എനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ല. എല്ലാ മനുഷ്യരും നല്ലതായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഭൂമിയാണിത്. ഈ ആധുനിക യുഗത്തിലും ഇത്തരം പ്രാകൃതമായ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതിന്റെ കഷ്ടപ്പാടുകള്‍ നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു. അതില്‍ ഞാനും പെട്ടുപോയി,” പ്രൊഫസര്‍ പറഞ്ഞു”ഈ ലോകത്ത് നിന്ന് ഇതുപോലുള്ള അന്ധവിശ്വാസങ്ങളൊക്കെ മാറി ആധുനികമായുള്ള ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുകയാണ്. ജാതീയ വിഭാഗീയതകളില്ലാത്ത ഒരു ലോകം, അതാണ് എന്റെ സ്വപ്നം. പരസ്പരം കൊല്ലാനോ കൊലവിളിക്കാനോ തയാറാകുന്ന മാനസികാവസ്ഥയില്‍ നിന്നൊക്കെ മാറി ചിന്തിക്കണം,” അദ്ദേഹം പറഞ്ഞു.