ശ്രീനഗര്‍: ജമ്മു കശ്മീരിലും ദല്‍ഹിയുടെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണ് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ഉച്ചക്ക് 2.50 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഘാതം നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.”ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, ഇന്ത്യയുടെ വിവിധ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രതീതി അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍വടക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്നു. എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പറയുന്നത്. അതേസമയം ശക്തമായ പ്രകമ്പനം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.”റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലെ ജര്‍മില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയുള്ള 206.6 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.