ന്യൂഡൽഹി: പ്രതിപക്ഷത്തെ ‘ഇന്ത്യാ’ സഖ്യത്തിൽ കോൺഗ്രസിനെതിരേ സമാന്തരനീക്കവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതുപോലെ സീറ്റുവിഭജനത്തിലും മറ്റും ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ബദൽസഖ്യത്തിനും നിതീഷ് മടിക്കില്ലെന്ന സൂചനയാണ് ജെ.ഡി.യു. വൃത്തങ്ങൾ നൽകുന്നത്. സഖ്യം സംബന്ധിച്ച കോൺഗ്രസ് സമീപനത്തിൽ അതൃപ്തിയുള്ള പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികളുമായി നിതീഷ് ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ചില ഇടതുപാർട്ടികളും ഇക്കൂട്ടത്തിലുണ്ട്.”തങ്ങൾ സഖ്യത്തിനുവേണ്ടി നിലപാടെടുക്കുമ്പോൾ കോൺഗ്രസ് സ്വന്തംകാര്യം മാത്രം നോക്കുകയാണെന്ന് ജെ.ഡി.യു. കഴിഞ്ഞദിവസം പരസ്യവിമർശനം ഉന്നയിച്ചിരുന്നു. തുടർനീക്കങ്ങൾ വേഗത്തിലാക്കണമെന്ന് ഡൽഹിയിൽ കഴിഞ്ഞ മുന്നണിയോഗത്തിൽ നിതീഷും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് മെല്ലെപ്പോക്കു തുടരുകയാണെന്ന അമർഷം നിതീഷിനുണ്ട്.മുന്നണിയുടെ ഏകോപനത്തിനുപോലും സംവിധാനമില്ലാത്തത് ആശയവിനിമയത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നത് പ്രതിപക്ഷ പാർട്ടികളുടെ പൊതു അഭിപ്രായമാണ്. കൺവീനറെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകുന്നതിലും ആ പദവിയിൽ നോട്ടമുള്ള നിതീഷ് അസ്വസ്ഥനാണ് മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിക്കെന്നപോലെ ജെ.ഡി.യു.വിനും കോൺഗ്രസ് അവസാന നിമിഷം സീറ്റ് നിഷേധിച്ചിരുന്നുസീറ്റുവിഭജനത്തിൽ പ്രായോഗിക നിലപാട് വേണം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പ്രധാനമാണെന്നും അവർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *