മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ് ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രാസ് എംപി ശശി തരൂർ. ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.
കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാവുമെന്നാണ് കരുതുന്നതെനും തരൂർ പറഞ്ഞു. ഇന്ത്യയെപ്പോലെ മാലദ്വീപ്പിനും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടാക്കനുള്ള അവകാശമുണ്ട്. ഇന്ത്യയുടെ വിദേശനയത്തേക്കുറിച്ച് ചർച്ച ചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളിലുടെയല്ലെന്നും തരൂർ പറഞ്ഞു. 2009 ൽ യുപിഎ സർകാരിൽ വിദേശകാര്യ സഹമന്ത്രി കൂടിയായിരുന്നു ശശിതരൂർ.മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ് ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രാസ് എംപി ശശി തരൂർ. ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.മാലിദ്വീപ് (Maldives) എല്ലായ്പ്പോഴും ഇന്ത്യാ വിരുദ്ധമല്ലെന്നും ഇന്ത്യയെ അനുകൂലിക്കുന്ന നിരവധി നേതാക്കൾ അവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാലിദ്വീപിൽ അധികാരമാറ്റമുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ മാലിദ്വീപ് അവരുടെ നയങ്ങൾ പുനഃപരിശോധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.