ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നുംഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി.ഈ ഭീകര സംഘടനയുടെ നേതൃത്വത്തിൽ ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ.അടുത്തിടെ ആക്രമണം വ്യാപകമാണ്.
ഇതിനുള്ള തിരിച്ചടിയാണ് ഇറാന്റെ മിസൈൽ ആക്രമണമെന്നു കരുതുന്നു.ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്റെ സുരക്ഷാ വൃത്തങ്ങളുമായി അടുത്ത ബബന്ധമുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇവർ പങ്കുവച്ചട്ടില്ല. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജാൻ അചക്സായി വാർത്തയോടു പ്രതികരിച്ചില്ല.