സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. .അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയംപറഞ്ഞിരുന്നു .
2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍ ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്.ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ വധിച്ചതും അതിര്‍ത്തിയില്‍ റോന്തുചുറ്റുകയായിരുന്ന.നാലുപോലീസുകാരെ 2023 ജൂലായില്‍ വധിച്ചതും ജയ്ഷ് അല്‍ ആദിലെന്ന് ഇറാന്‍ ആരോപിക്കുന്നു.
2019-ല്‍ റെവലൂഷണറി ഗാര്‍ഡ്‌സിലെ 27 അംഗങ്ങളെ വധിച്ചതിന്റെ ഉത്തരവാദിത്വം നേരത്തെ ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുത്തിരുന്നു.ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പാകിസ്ഥാൻ സൈന്യത്തെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയെയുമാണ് ജഫ്രി കുറ്റപ്പെടുത്തിയത്. ഇറാന്‍ വിരുദ്ധ ഭീകരവാദികള്‍ക്കെതിരേ പാകിസ്ഥാൻ കര്‍ശന നടപടി സ്വീകരിക്കണമെന്ന് 2019-ല്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ കോളില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടിരുന്നു
.അഞ്ച് വര്‍ഷത്തിന് ശേഷം ഇബ്രാഹിം റൈസിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സര്‍ക്കാര്‍ തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള ഭീകരസംഘടനയുടെ ഇടപെടല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാത്രി ഇറാന്‍ ആക്രമണം നടത്തിയത്. 2023ല്‍ തുടക്കത്തിലും ഡിസംബറിലും ഈ മാസം തുടക്കത്തിലും റാസ്‌കിലെ ഇറാന്‍ സേനയെ ലക്ഷ്യമിട്ട് തീവ്രവാദിസംഘടന ആക്രമണം നടത്തിയിരുന്നു.