അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പുതിയ രാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്.
പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് ജനുവരി 22 നാണ്. കൃഷ്ണശിലയിൽ നിർമിച്ചിട്ടുള്ള വിഗ്രഹംനിൽകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗി രാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. 51ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം, നിലവിൽ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണി കൊണ്ട് മറച്ച നിലയിലാണ്
പ്രതിഷ്ഠാകർമത്തിന് തൊട്ടു പിറ്റേന്ന് മുതൽ പെതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു നൽകുമെന്നാണ് വിവരം ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടങ്ങി11,000 -ൽ ആളുകളെയാണ് ക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.