അയോധ്യ രാമജന്മഭൂമിയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. കനത്ത സുരക്ഷാവലയത്തിലാണ് ക്ഷേത്രപരിസരംഅയോധ്യ ചടങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്
കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്.പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്.രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2.10-ന് പ്രധാനമന്ത്രി കുബേർ തീലയിലെ ശിവക്ഷേത്രം സന്ദർശിക്കും
അയോധ്യയിൽ പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും ആഘോഷങ്ങൾക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കി.തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറുംവിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും
വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെസ്നാനം നടത്തിയത് കണ്ണൂകൾ മൂടിയ നിലയിലുള്ള ബാലരാമ വിഗ്രഹം പ്രാണ പ്രതിഷ്ഠയ്ക്കു ശേഷമാണ് മിഴി തുറക്കുക. ശാസ്ത്രീയ സംഗീതോപകരണങ്ങളാൽ വാദ്യമേളകളുടെ അകമ്പടിയും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ഉണ്ടാകും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ തിരഞ്ഞെടുത്തിട്ടുണ്ട്.ഉത്തർപ്രദേശിലെ കലാകാരന്മാരുടെ ഓടക്കുഴൽ, ധോലക്, കർണാടകയിൽനിന്നുള്ള വീണ, മഹാരാഷ്ട്രയുടെ സുന്ദരി പഞ്ചാബിന്റെ അൽഗോസ, ഒഡിഷയുടെ മർദാല, മധ്യപ്രദേശിന്റെ സന്തൂർ, മണിപ്പൂരിന്റെ പങ്, അസമിന്റെ നഗാഡയും കാളിയും,ഛത്തീസ്ഗഢിന്റെ താംബൂര ബിഹാറിന്റെ പക്കവാജ്, ഡൽഹിയുടെ ഷെഹനായി, രാജസ്ഥാന്റെ രാവൺഹാഠ എന്നിവയുണ്ടാകും.
ഛത്തീസ്ഗഢിന്റെ താംബൂര, ബിഹാറിന്റെ പക്കവാജ്, ഡൽഹിയുടെ ഷെഹനായി, രാജസ്ഥാന്റെ രാവൺഹാഠ എന്നിവയുണ്ടാകും. കൂടാതെ, ബംഗാളിൽനിന്നുള്ള ശ്രീഖോൽ, സാരോദ്, ആന്ധ്രാപ്രദേശിന്റെ ഘടം, ഝാർഖണ്ഡിന്റെ സിത്താർ, തമിഴ്നാടിന്റെ നാദസ്വരവും മൃദംഗവും, ഉത്തരാഖണ്ഡിന്റെ ഹുദ്ക എന്നിവയും ചടങ്ങിന് മാറ്റുകൂട്ടും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും