ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയെ തടഞ്ഞത്.അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞുപൊലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്.രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിക്ക് അവിടെ പോകണമെന്നുണ്ടായിരുന്നു. ജനുവരി 11 മുതൽ ഞങ്ങൾ ശ്രമിക്കുകയാണ്. ഞങ്ങളുടെ രണ്ട്എംഎൽഎമാർ ക്ഷേത്രഭാരവാഹികളെ കാണുകയും ചെയ്തിരുന്നു.ജനുവരി 22ന് രാവിലെ ഏഴുമണിക്ക് എത്തുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യുന്നതായും ഞങ്ങളെ അറിയിച്ചു.ഇത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം മൂലമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അതേസമയം, വൈകിട്ട് മൂന്നു മണിക്കു ശേഷം രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രസന്ദര്‍ശനത്തിന് അനുമതി നല്‍കുമെന്ന് ക്ഷേത്രമാനേജ്‌മെന്റ് അറിയിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തും. വിവിധപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് വൈകിട്ട് മൂന്നിന് ശേഷം സന്ദര്‍ശനത്തിന് അനുമതിനല്‍കിയിരിക്കുന്നതെന്നും ക്ഷേത്രം അധികാരികള്‍ പറഞ്ഞു.