ചേർത്തല: കേരള സർക്കാരിന്റെ സംസ്കരിക വകുപ്പിനു കീഴിലുള്ള കേരള ഫോക് ലോർ അക്കാദമിയുടെ 2022 – ലെ ഫെലോഷിപ്പ് ഡോ.വി.പി ജോസഫ് വലിയവീട്ടിലിന് ലഭിച്ചു
കലവൂർ ക്യപാസനം ആത്മീയ സാമുഹ്യ സംസ്കാരിക കേന്ദ്രത്തിന്റെ സഥാപക ഡയറക്ടർ കൂടിയാണ്. ധ്യാനഗുരു, കൗൺസിലർ, എഴുത്തുകാരൻ, പ്രഭാഷകൻ, സോഷ്യൽ ആക്ടിവിസ്റ്റ്, കല സംവിധായകൻ, എഴുത്തുകാരൻ, ചരിത്രഗവേഷകൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു
കാലത്തിന് കൈമേശം വന്നിരുന്ന
പഴയകാല കടലോര കലാരുപങ്ങളായ അണ്ണാവിപ്പാട്ട്, പിച്ചപ്പാട്ട്, പുത്തൻപാന, അമ്മാനം, ദേവാസ്തവിളി അതുപോലെ തന്നെ പോർച്ചുഗീസ് കലകൾ ആയ ചവിട്ടുനാടകം, പരിചകളി തുടങ്ങിയ മേഖലകളിലും ഗവേഷണങ്ങൾ നടത്തി വിവിധങ്ങളായ സംഭവനകൾ നൽകിയിട്ടുണ്ട്
ചവിട്ടു നാടകത്തിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ നോട്ടമാണ് 2022 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പിന് അർഹനാക്കിയത്