മവേലിക്കര: ആലപ്പുഴയിലെ അഭിഭാഷക രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക് വധശിക്ഷ വിധിച്ചത്
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയാണ്
15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 – ന് കോടതി കണ്ടെത്തിയിരുന്നു
പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി ഐ പ്രവർത്തകരുംആണ് ശിക്ഷാവിധി കേൾക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയിൽ എത്തിയിരുന്നു കോസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്
പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യംതീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍പരിശീലനം ലഭിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും അതിനാല്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നുംകഴിഞ്ഞ തിങ്കളാഴ്ച നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍.ആവശ്യപ്പെട്ടിരുന്നു
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത് ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ.സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെകൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്