വിശാഖപട്ടണം ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ഇന്ത്യ ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞമൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്
കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ്കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച കെ.എല്‍. രാഹുല്‍,രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്
ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ കളിക്കുംമാര്‍ക് വുഡിന് പകരമായാണ് ആന്‍ഡേഴ്സന്‍ എത്തുക. പരിക്കിലുള്ള സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല
പകരം യുവ സ്പിന്നര്‍ ഷോയിബ് ബഷീര്‍ ടീമിലെത്തി.ആദ്യടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ കടവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.അതിന്റെ സമ്മര്‍ദം ടീമിനുണ്ട്ഒന്നിനെയും ഭയപ്പെടാത്ത ബാസ്ബോള്‍ ശൈലി വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്
ഇന്ത്യ യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, ആര്‍. അശ്വിന്‍, അക്‌സര്‍ പട.ട്ടേല്‍, ജസ്പ്രീത് ബുംറ മുകേഷ് കുമാര്‍ കുല്‍ദീപ് യാദവ്
ഇംഗ്ലണ്ട് സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റെഹാന്‍.അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷോയിബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍