നെടുമ്ബാശേരി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗേയ്‌ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
തൃശൂരില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാജനസഭയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, ടി. സിദ്ധീഖ്, പി.സി. വിഷ്ണുനാഥ്, മുഹമ്മദ് ഷിയാസ്, ബെന്നി ബെഹനാൻ എംപി, ജെബി മേത്തർ
എംപി, എംല്‍എമാരായ അൻവർ സാദത്ത് , റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, രാഹുല്‍ മാങ്കൂട്ടത്തില്‍, അബിൻ വർക്കി, മനോജ് മൂത്തേടൻ, ഡോമിനിക് പ്രസന്‍റേഷൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നല്‍കി .ഏകദേശം ഒരു മണിക്കൂറോളം കേരളത്തിലെ പ്രധാന നേതാക്കളോട് ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് അടച്ചിട്ട മുറിയില്‍ ചർച്ച നടത്തി