ഇസ്ലാമാബാദ്‌ പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ തുടരുകയാണ് പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന നവാസ് ഷെരീഫ് മത്സരിച്ച

രണ്ട് സീറ്റുകളിലും പിന്നിലണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് ഇതുവരെ പുറത്തു വന്ന ഫലമനുസരിച്ച്‌ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ

ഇൻസാഫ് (പിടിഐ) അഞ്ചു സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട് നവാസ് ഷെരീഫിൻ്റെ പാർട്ടി പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എൻ) നാല് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്

അതേസമയം അമിൻ ഫഹീമിൻ്റെ പാർട്ടി പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടി പാർലമെൻ്റേറിയൻ (പിപിപിപി) മൂന്നു സീറ്റുകളില്‍ വിജയിച്ചിട്ടുണ്ടെന്നാണ്

റിപ്പോർട്ടുകള്‍ അതേസമയം ഇമ്രാൻ്റെ പാർട്ടി 154 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുവെന്നാണ് പാക് പറയുന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

ഗൂഢാലോചന നടന്നുവെന്നുള്ള വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ വാർത്തകൾ നേരത്തെ തിരഞ്ഞെടുപ്പ് അന്തിമ ഫലം നൽകാൻ എല്ലാ റിട്ടേണിംഗ്

ഓഫീസർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ 30 മിനിറ്റ് സമയപരിധി നൽകിയിരുന്നു ഇത് ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ നടപടി

സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു വോട്ടെണ്ണൽ വേളയിൽ പുറത്തുവരുന്ന ഫലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ

റിപ്പോർട്ട് ചെയ്യുന്നു സാധാരണയായി പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ശേഷം അന്നുതന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്, അത് ഇത്തവണയും സംഭവിച്ചു

എന്നാൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സാഹചര്യം അസഹകരണമായി വൈകുകയായിരുന്നു. പാകിസ്ഥാനിൽ വോട്ടെണ്ണലിൻ്റെ രണ്ടാം ദിവസമാണ് ഇന്ന്

എന്നാൽ ഭൂരിഭാഗം സീറ്റുകളിലും സ്ഥിതിഗതികൾ വ്യക്തമല്ലെന്നുള്ളതാണ് യാഥാർത്ഥ്യം

സീറ്റുകളിൽ ഇപ്പോൾ നവാസ് ഷെരീഫിൻ്റെ പാർട്ടിയായ പിഎംഎൽഎൻ ലീഡ് കാണിക്കുന്നതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *