ന്യൂഡല്‍ഹി അന്തരിച്ച വിഖ്യാത ചിത്രകാരനും ശില്പിയുമായ എ. രാമചന്ദ്രന്റെ മൃതദേഹം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ സംസ്കരിച്ചു
രാവിലെ ട്രാവൻകൂർ പാലസില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പൊതുദർശനത്തിനുവെച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കേരള റെസിഡന്റ് കമ്മിഷണർ അജിത്ത് കുമാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു
രാമചന്ദ്രന്റെ ഭാര്യ ചമേലി മക്കളായ സുജാത രാഹുല്‍ എന്നിവരെ ഇരുവരും അനുശോചനം അറിയിച്ചു കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി സി.പി.എം.
ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ ആനിരാജ മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുൻ ഇലക്ഷൻ കമ്മിഷണർ
നവീൻ ചൗള ഭാര്യ രൂപിക ചൗള ചിത്രകാരൻ ജതിൻ ദാസ്വേദ് നയ്യാർ ഡി.സി. രവി എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി
ചെറിയാനുവേണ്ടി കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള ലളിതകലാ അക്കാദമിക്കായി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ, ചീഫ് സെക്രട്ടറി
ഡോ.വി . വേണുവിനായി അഡീഷണല്‍ റെസിഡന്റ് കമ്മിഷണർ ചേതൻകുമാർ മീണ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. നോർക്കയ്ക്കായി ഡിവലപ്മെന്റ് ഓഫീസർ
ഷാജിമോൻ കാർട്ടൂണ്‍ അക്കാദമിക്കായി ചെയർമാൻ സുധീർനാഥ് എന്നിവരും പുഷ്പചക്രം സമർപ്പിച്ചു ചിത്രകലാരംഗത്ത് പ്രശസ്തരായ പൂജ ഹിരണ്ണ, ജി.ആർ. ഹിരണ്ണ
മനീഷ ഹീര ബസ്വാവാനി എം.എല്‍. ജോണി പ്രേംജിഷ് ആചാരി പി.എസ്. ജോഷ് ഉമാനായർ കാഞ്ചൻ ചന്ദർ ശ്വാലിനി സ്വനായ അശോക് വാജ്പേയി എന്നിവരും
സാംസ്കാരികരംഗത്തെ ഒട്ടേറെ പ്രമുഖരും രാമചന്ദ്രന്റെ ശിഷ്യരും ആദരാഞ്ജലി അർപ്പിക്കാനെത്തി