ആലപ്പുഴ: ദേശീയപാത 66ന്റെ നവീകരണത്തിനായി ജില്ലയിലെ പ്രധാന കവലകളില്‍ വീണ്ടും ഭൂമി ഏറ്റെടുത്തേക്കും
ബസ് ബേകളുടെ നിർമാണത്തിനായി വീണ്ടും ഭൂമി ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി
പ്രധാന പാതയുടെ നിർമാണം പൂർത്തിയാകുന്നതിന് അനുസരിച്ചേ ബസ് ബേക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുകയുള്ളൂ
ഓരോ സ്ഥലത്തിനും അനുസരിച്ചാണ് ബസ് ബിയുടെ നീളം കണക്കാക്കുക. ഇതിന് അനുസൃതമായാണ് ഭൂമി ഏറ്റെടുക്കലും നടക്കുക
2025 ഫെബ്രുവരിയില്‍ നിർമാണം പൂർത്തിയാകുന്ന വിധത്തിലാണ് ദേശീയപാത വികസനം നടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്
കൊല്ലം, തിരുവനന്തപുരം ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ നിർമാണത്തിന് വേഗത നന്നേ കുറവാണ്
പ്രധാന പാതയും ഇരുവശവുമുള്ള സർവീസ് റോഡുകളുടെ നിർമാണവും ഒരേസമയമാണ് നടന്നുവരുന്നത്ഇതില്‍ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായ ശേഷമായിരിക്കും ബസ്ബേകള്‍ നിർമിക്കുക
വീതി കുറവുള്ള സ്ഥലങ്ങളിലാണ് ബസ്ബേകള്‍ക്കായി ഭൂമി ഏറ്റെടുക്കുക. നിലവില്‍ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള ഭൂമി മാത്രമാണ് ഏറ്റെടുത്തത്
ഇതിലാണെങ്കില്‍ ബസ് ബേയ്ക്ക് ആവശ്യമായ സ്ഥലം ഉള്‍പ്പെട്ടിട്ടുമില്ലഅതാത് പ്രദേശങ്ങളിലെ യാത്രക്കാരുടെ തിരക്കിന് കണക്കാക്കിയായിരിക്കും ബസ് ബേയുടെ നീളം നിശ്ചയിക്കുക
സ്ഥലം ഏറ്റെടുപ്പും ഇതനുസരിച്ചാകും നടക്കുക. ഏറ്റെടുക്കുന്ന ഭൂമിക്കും വസ്‌തുവകകള്‍ക്കും വലിയതോതില്‍ പ്രതിഫലം നല്‍കുന്നതിനാല്‍ അവ വിട്ടു നല്‍കുന്നതിന് നാട്ടുകാർ തടസങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം
അതേസമയം, ദേശീയപാതക്കായി ജില്ലയില്‍ ഏറ്റവും വലിയ നിർമാണങ്ങള്‍ നടക്കുന്നത് പാലങ്ങള്‍ക്കും മേല്‍പാലങ്ങള്‍ക്കുമായാണ്
മറ്റിടങ്ങളില്‍ മണ്ണിട്ട് ഉയർത്തലും നിരപ്പാക്കലും ഓട നിർമാണവുമേ നടത്തുന്നുള്ളൂ. ജില്ലയില്‍ പാലം, അടിപ്പാത, മേല്‍പാലം തുടങ്ങിയവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്
ആലപ്പുഴ ബൈപ്പാസ്, കാക്കാഴം മേല്‍പ്പാലം, തോട്ടപ്പള്ളി, കരുവാറ്റ കന്നുകാലിപാലം, ഡാണാപടിപ്പാലം എന്നിവയാണ് ജില്ലയിലെ പ്രധാന പാലങ്ങള്‍
ജില്ലയില്‍ ചെറുതും വലുതുമായി 75 പാലങ്ങളാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീണ്ടും നിർമ്മിക്കുന്നത്
തോട്ടപ്പള്ളി സ്‌പില്‍വേ ചാനലിലെ പുതിയ പാലം, ബൈപ്പാസ് സമാന്തര മേല്‍പാലം എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ട ചില പാലങ്ങള്‍
ഇതില്‍ തന്നെ തോട്ടപ്പള്ളി സ്‌പില്‍വേ പുതിയ പാലത്തിന്റെ പൈലിംഗ് നടന്നുവരികയാണ്
ഏതാണ്ട് 444 മീറ്റർ നീളത്തിലാണ് പാലത്തിന്റെ പണി പുരോഗമിക്കുന്നത്